Kaumudi Plus

നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..'; ട്രോളുകളിൽ നിറഞ്ഞു നടൻ വിജയ്‌യുടെ ഓട്ടം

നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..; ട്രോളുകളിൽ നിറഞ്ഞു നടൻ വിജയ്‌യുടെ ഓട്ടം
X

സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ നടത്തിയ റാലിയിൽ നിന്നുള്ള വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി . പ്രചരണത്തിനിടെ സൈക്കിൾ ചവിട്ടി നീങ്ങുകയാണ് വിഡിയോയിൽ വിജയ്. പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറുന്നത്.തന്നെ കാണാനായി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ കൈ വീശി കാണിച്ചു കൊണ്ടാണ് വിജയ് സൈക്കിളിൽ മുന്നോട്ട് പോകുന്നത്. പെട്ടെന്ന് ജനക്കൂട്ടത്തിൽ നിന്നുമൊരു ആരാധകൻ വന്ന് പൂക്കൾ കൊണ്ടൊരു ബോളുണ്ടാക്കി വിജയ്ക്ക് നേരെ എറിയുകയായിരുന്നു. ഇതോടെ വിജയ് സൈക്കിൾ ഇട്ട് ഇറങ്ങിയോടി. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആരാധകൻ എറിഞ്ഞ ഫ്‌ളവർ ബോൾ ബോംബ് ആണെന്ന് കരുതിയാണ് വിജയ് സൈക്കിളിട്ട് ഇറങ്ങിയോടിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതോടെ താരത്തെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.സിനിമയിൽ ബോംബും തോക്കുമൊക്കെ നിസാരമായി കൈ കാര്യം ചെയ്യുന്ന, വില്ലന്മാരെ ധീരതയോടെ നേരിടുന്ന, ഗ്രാമത്തേയും സംസ്ഥാനത്തേയും രാജ്യത്തേയും രക്ഷിക്കുന്ന, വെടിയുണ്ടകൾ ഏറ്റുവാങ്ങാനും പേടിയില്ലാത്ത രക്ഷകൻ ആണ് വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗത്തിലും ധീരതയാണ്. പക്ഷെ ജീവിതത്തിൽ ഒരു പൂമാല വന്ന് വീണപ്പോൾ ഇറങ്ങി ഓടിയെന്നാണ് പരിഹാസം.

'ഒരു സൈക്കിളിനെ രക്ഷിക്കാൻ കഴിയാത്തവനാണ് ഒരു സംസ്ഥാനത്തെ രക്ഷിക്കാൻ പോകുന്നത്, തിരുപ്പാച്ചി എന്ന സിനിമയിൽ മദ്രാസിലെ ഗുണ്ടകളെയെല്ലാം ഒറ്റയ്ക്ക് തട്ടിയ ആളാണ്. ഓടണ ഓട്ടം കണ്ടാ, പതിയെ പോടാ എനിക്കീ ദേശത്തെ വഴിയറിയില്ല' എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.

Next Story
Share it