വൈറ്റ് ഹൗസിനുള്ളിൽ ട്രംപും റൊണാൾഡോയും ഫുട്ബോൾ കളിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന A വീഡിയോ പങ്കുവച്ചു ട്രംപ്

വാഷിങ്ടൺ :പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയ്‌ക്കൊപ്പം വൈറ്റ് ഹൗസിനുള്ളിൽ ഫുട്‌ബോൾ കളിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ചൊവ്വാഴ്ച സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ആദരിച്ച് വൈറ്റ് ഹൗസിൽ ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ ക്രിസ്റ്റ്യാനോയും പങ്കെടുത്തിരുന്നു .
ട്രംപും റൊണാൾഡോയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ എല്ലാം വളരെയധികം വൈറലായിരുന്നു .അതിനൊപ്പം ആണ് ട്രംപ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.'
റൊണാൾഡോ ഒരു മികച്ച വ്യക്തിയാണ്.
വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു', വീഡിയോ പങ്കുവെച്ച് ട്രംപ് പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു .
ഇരുവരും പന്ത് ജഗിൽ ചെയ്യുന്നതും പരസ്പരം ഡ്രിബിൾ ചെയ്യുന്നതുമെല്ലാം ദൃശ്യങ്ങളിൽ കൂടി കാണാൻ കഴിയും .
ഭാര്യ ജോർജിന റോഡ്രിഗസുമൊരുമിച്ചായിരുന്നു റൊണാൾഡോ വൈറ്റ് ഹൗസ് സന്ദർശിച്ചത്.ചടങ്ങിൽ പങ്കെടുത്ത സമയത്തു തന്റെ മകന് റൊണാൾഡോയെ പരിചയപ്പെടുത്തിയ കാര്യം വ്യക്തമാക്കിയിരുന്നു .
പ്രസംഗത്തിൽ റൊണാൾഡോയെ പ്രത്യേകം പരാമർശിച്ച ട്രംപ്, വന്നതിന് പലതവണ നന്ദി പറയുകയും ചെയ്തു.

