Kaumudi Plus

ആൾക്കൂട്ടത്തിൽ കുട്ടികളെ കാണാതായപ്പോൾ തമാശകളി ;ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ

ആൾക്കൂട്ടത്തിൽ കുട്ടികളെ കാണാതായപ്പോൾ തമാശകളി ;ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ
X

കോഴിക്കോട് ബീച്ചിൽ കഴിഞ്ഞദിവസം സിനിമാ പ്രൊമോഷനിടെയുണ്ടായ സംഭവങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.ബേസിൽ ജോസഫും ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളിലെത്തുന്ന അതിരടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു . വലിയ ആൾക്കൂട്ടമാണ് ബീച്ചിൽ താരങ്ങളെ കാണാനായി തടിച്ചുകൂടിയത്.തിക്കിലും തിരക്കിലും പെട്ട് പലരേയും കാണാതാവുക വരെയുണ്ടായി. ഇതോടെ മക്കളെ കാണാനില്ലെന്നും മൈക്കിലൂടെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ പരിപാടിയുടെ സംഘാടകരെ ബന്ധപ്പെട്ടു. അവർ അറിയിച്ചതിനെ തുടർന്ന് രഞ്ജിനി ഹരിദാസ് കുട്ടികളുടെ പേരും പ്രായവും വായിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു സംഭവം.രഞ്ജിനിയ്‌ക്കൊപ്പം വേദിയിൽ ടൊവിനോയും ഉണ്ടായിരുന്നു. രഞ്ജിനി പേര് വായിക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്നും ചിലർ തമാശകൾ പറയുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ടൊവിനോ മൈക്ക് വാങ്ങുകയും അവരോട് ശാന്താരാകാൻ പറയുകയും ചെയ്തു. 'പ്രിയപ്പെട്ടവരേ, ഷെയ്ക്ക് ഹാന്റും തരാം ഫോട്ടോയും തരാം.

നിങ്ങളുടെ വീട്ടിലെ കുട്ടിയെയാണ് കാണാതായതെങ്കിൽ നിങ്ങളുടെ നെഞ്ചിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടാകില്ലേ?' എന്നാണ് ടൊവിനോ പറഞ്ഞത്.പിന്നാലെ രഞ്ജിനി പേര് വായിക്കുന്നത് തുടർന്നു. ഈ പേരുകളിൽ പറഞ്ഞ ആൾക്കാർ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ടൊവിനോ മൈക്കിലൂടെ ചോദിച്ചപ്പോൾ സദസിൽ നിന്നുമൊരു ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്തു നിന്ന തന്റെ സുഹൃത്തിന്റെ കൈ പൊക്കി കാണിച്ചു. ആരാധകന്റെ ഈ തമാശയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ടൊവിനോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാലുകയാണ്.

''ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, പ്ലീസ് മനസിലാക്കൂ. ചില കുട്ടികളെ കാണാൻ ഇല്ലെന്ന് പറയുന്നു. ഈ പേരിലുള്ള കുട്ടികൾ ദയവ് ചെയ്ത് എത്രയും പെട്ടെന്ന് ഇവിടേക്ക് വരികയോ, തൊട്ടടുത്ത് നിൽക്കുന്ന ആളോട് പറയുകയോ ചെയ്യണം. അവരെ കിട്ടുന്നത് വരെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല. നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവ് ചെയ്ത് എല്ലാവരൂടെ സഹകരിച്ച് അവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കൂ'' എന്നാണ് ടൊവിനോ പറഞ്ഞത്.പിന്നാലെ രഞ്ജിനി പേര് വായിക്കുന്നത് തുടർന്നു. ഈ പേരുകളിൽ പറഞ്ഞ ആൾക്കാർ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ടൊവിനോ മൈക്കിലൂടെ ചോദിച്ചപ്പോൾ സദസിൽ നിന്നുമൊരു ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്തു നിന്ന തന്റെ സുഹൃത്തിന്റെ കൈ പൊക്കി കാണിച്ചു.

ആരാധകന്റെ ഈ തമാശയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ടൊവിനോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാലുകയാണ്.പിന്നാലെ രഞ്ജിനി പേര് വായിക്കുന്നത് തുടർന്നു. ഈ പേരുകളിൽ പറഞ്ഞ ആൾക്കാർ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് ടൊവിനോ മൈക്കിലൂടെ ചോദിച്ചപ്പോൾ സദസിൽ നിന്നുമൊരു ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്തു നിന്ന തന്റെ സുഹൃത്തിന്റെ കൈ പൊക്കി കാണിച്ചു. ആരാധകന്റെ ഈ തമാശയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ടൊവിനോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാലുകയാണ്.

''ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, പ്ലീസ് മനസിലാക്കൂ. ചില കുട്ടികളെ കാണാൻ ഇല്ലെന്ന് പറയുന്നു. ഈ പേരിലുള്ള കുട്ടികൾ ദയവ് ചെയ്ത് എത്രയും പെട്ടെന്ന് ഇവിടേക്ക് വരികയോ, തൊട്ടടുത്ത് നിൽക്കുന്ന ആളോട് പറയുകയോ ചെയ്യണം. അവരെ കിട്ടുന്നത് വരെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല. നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവ് ചെയ്ത് എല്ലാവരൂടെ സഹകരിച്ച് അവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കൂ'' എന്നാണ് ടൊവിനോ പറഞ്ഞത്.

പിന്നീട് രഞ്ജിനിയും ആരാധകന് മറുപടി നൽകി. ''എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്‌നം. പത്ത് പേര് ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും പേര് മനോഹരമായി നിൽക്കുമ്പോൾ, ഇടയ്‌ക്കൊരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല.'' എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.

Next Story
Share it