'കുടകിലെ സ്ത്രീകൾ അതിസുന്ദരികൾ, അതിൽ ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത്'; വിജയ് ദേവരകൊണ്ട

വിവാഹശേഷം ആദ്യമായി രശ്മികയുടെ ജന്മനാട് ആയ കുടകിലെത്തി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.തുടർന്ന് കുടകിനോടുള്ള ഇഷ്ടത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.
"കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്" എന്ന വിജയ്‍ പറഞ്ഞു. തനിക്ക് കുടകിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും വിജയ് സംസാരിച്ചു.ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണെന്നും, ആദ്യമായി ഇവിടെ വന്നത് സ്കൂൾ സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്കായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് താൻ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും അദ്ദേഹം പങ്കുവെച്ചു.അടുത്ത തവണ വരുമ്പോൾ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. രശ്മികയുടെ 30-ാം പിറന്നാൾ ആഘോഷിച്ച താരദമ്പതികൾ, കർണാടകയിലെ ഇഗ്ഗൂത്തപ്പ ക്ഷേത്രവും സന്ദർശിച്ചു. രശ്മികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും കുടകിലെത്തിയത്.

