കേരള പൊലീസ് പങ്കുവച്ച പോസ്റ്റും ദുൽഖർ നൽകിയ മറുപടിയും വൈറൽ

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ കേരള പൊലീസ് പങ്കുവച്ച ഒരു പോസ്റ്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുൽഖർ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു രംഗമാണ് കേരള പൊലീസ് ഇത്തവണ ഷെയർ ചെയ്‍തിരിക്കുന്നത്. കല്യാണി പ്രിയദർശനും ആ രംഗത്ത് ഉണ്ട്.ഹെൽമറ്റ് ബൈക്കിൽ തൂക്കിയിട്ട നിലയിലാണ്. "ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ..." എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. "ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്നും" കേരള പൊലീസ് കമന്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. പിന്നാലെ ദുൽഖറിന്റെ കമന്റും വന്നു.
"ഹെൽമറ്റ് മസ്റ്റ്" ആണ് എന്നാണ് ദുൽഖർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും കേരള പൊലീസ് പങ്കുവെച്ച വിഡിയോയും ദുൽഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പൊലീസിന്റെ വിജയം, പൊലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുൽഖറിന്റെ കമന്റിന് മറുപടിയായി ആരാധകർ എഴുതിയിരിക്കുന്നത്."ഹെൽമറ്റ് മസ്റ്റ്" ആണ് എന്നാണ് ദുൽഖർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും കേരള പൊലീസ് പങ്കുവെച്ച വിഡിയോയും ദുൽഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പൊലീസിന്റെ വിജയം, പൊലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുൽഖറിന്റെ കമന്റിന് മറുപടിയായി ആരാധകർ എഴുതിയിരിക്കുന്നത്.


