Kaumudi Plus

അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി ചിത്രീകരിച്ചത് ചെങ്കോൽ സിനിമയുടെ പതനത്തിന് കാരണമായി ;ഷമ്മി തിലകൻ

അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി ചിത്രീകരിച്ചത് ചെങ്കോൽ സിനിമയുടെ പതനത്തിന് കാരണമായി ;ഷമ്മി തിലകൻ
X

മോഹൻലാലിൽ നായകനായ, മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളിലൊന്നായ കിരീടം സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ സിനിമയാണ് ചെങ്കോൽ .

എന്നാൽ കിരീടം നേടിയ വിജയം ചെങ്കോലിന് ആവർത്തിക്കാൻ കഴിഞ്ഞില്ല .

മോഹൻലാലിന്റെ പ്രകടനം ഗംഭീരമായിരുന്നെങ്കിലും ചിത്രം പരാജയം ആയിരുന്നു .

ഇപ്പോഴിതാ ചെങ്കോലിന്റെ പരാജയത്തിന് കാരണം തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുടെ പതനമാണെന്നാണ് മകനായ നടൻ ഷമ്മി തിലകൻ പറയുന്നത്.

തിലകന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി ചിത്രീകരിച്ചതാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്ന് ഷമ്മി തിലകൻ പറയുന്നു .

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

''ചെങ്കോൽ എന്ന സിനിമ തന്നെ അപ്രസക്തമാണ്.

അതിന്റെ ആവശ്യമേയില്ല. അതിൽ എന്റെ അച്ഛൻ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതിൽ കാണിക്കുന്നത്.

അത് എനിക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് ആ സിനിമയുടെ ആവശ്യമില്ല എന്ന്.

ആ കഥാപാത്രത്തെക്കൊണ്ട് നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാൽ മതിയായിരുന്നു'' ഷമ്മി തിലകൻ പറയുന്നു.

''അച്യുതൻ നായർ അങ്ങനൊക്കെ ചെയ്യുന്ന ഒരാളല്ല. മകൾക്ക് കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല.

അതുകൊണ്ടാകാം ആ സിനിമ വീണു പോയത്. മറ്റേ സിനിമയുടെ ക്ലൈമാക്‌സിൽ അയാൾ വന്ന് സല്യൂട്ട് ചെയ്ത് സോറി സാർ അവൻ ഫിറ്റല്ല എന്ന് പറയുന്നതാണ്.

അച്ഛനാണ് അത് റിപ്പോർട്ട് ചെയ്യുന്നത്. അതാണ് ക്ലീൻ എന്റ്. അല്ലായിരുന്നുവെങ്കിൽ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

Next Story
Share it