Kaumudi Plus

വിവാഹനിശ്ചയം സ്ഥിതീകരിച്ചുകൊണ്ടുള്ള സ്‌മൃതി മന്ദാനയുടെ ഡാൻസ് വൈറൽ

വിവാഹനിശ്ചയം സ്ഥിതീകരിച്ചുകൊണ്ടുള്ള സ്‌മൃതി മന്ദാനയുടെ ഡാൻസ് വൈറൽ
X

ഹൈദരാബാദ്: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്‌മൃതി മന്ദാന വിവാഹിതയാകുന്നു.

സംഗീതസംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ പലാഷ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ച് മന്ദാന.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മന്ദാന തൻറെ വിവാഹനിശ്ചയം ആരാധകരെ അറിയിച്ചത്.

2006-ൽ പുറത്തിറങ്ങിയ 'ലഗേ രഹോ മുന്നാഭായി' എന്ന ചിത്രത്തിലെ ഗാനത്തിൻറെ പശ്ചാത്തലത്തിൽ സഹതാരങ്ങളായ ജെമിമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ഡാൻസ് ചെയ്‌തുകൊണ്ടാണ് വീഡിയോയിൽ മന്ദാന പ്രത്യക്ഷപ്പെടുന്നത്.

വീഡിയോയുടെ അവസാന ഭാഗത്ത് മന്ദാന ക്യാമറയ്ക്ക് നേരെ കൈ ഉയർത്തി തൻ്റെ വിവാഹനിശ്ചയ മോതിരം കാണിക്കുകയായിരുന്നു.

മോദി അഭിനന്ദന സന്ദേശം അയച്ചു

Next Story
Share it