തിലകന്റെ മകൻ എന്നറിയപ്പെടുന്നത് തനിക്ക് അഭിമാനവും ആവേശവും ;ഷമ്മി തിലകൻ

തിലകന്റെ മകൻ എന്നറിയപ്പെടുന്നത് തനിക്ക് അഭിമാനവും ആവേശവും നൽകുന്നതാണെന്ന് മകൻ ഷമ്മി തിലകൻ .
ആ പേര് പറയുമ്പോൾ അതിൽ ഒരു എടുപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു .അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനല്ല താൻ എന്നും തനിക്ക് അഭിസംബോധനചെയ്യാൻ ഒരു അച്ഛൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു .
അച്ഛൻ മരിച്ചു ഇത്രയും കാലം ആയിട്ടും അദ്ദേഹത്തെ ആർക്കും മടുത്തിട്ടില്ലായെന്നും അദ്ദേഹത്തിൻ്റെ എന്തെങ്കിലും ഒരംശം തന്നിൽ കാണുമ്പോൾ ആളുകൾ അത് തിലകനെയെന്നോണം കാണുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു .
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ തന്റെ അഭിനയം കണ്ടപ്പോൾ തിലകനെ ഓർമവന്നു എന്ന് പൃഥ്വിരാജ് പറഞ്ഞതിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു .
ഈ പ്രോത്സാഹനം തനിക്ക് മനസ്സിൽ തട്ടിയ ഒന്നാണെന്നും, അതൊരു അവാർഡ് പോലെയാണ് കാണുന്നതെന്നും ഷമ്മി പറഞ്ഞു.തിലകനും സംവിധായകൻ രഞ്ജിത്തുമായി ഒരു സിനിമയുടെ സെറ്റിൽ വെച്ച് വാക്ക് തറക്കമുണ്ടായ കാര്യവും ഷമ്മി തിലകൻ പറയുന്നുണ്ട് .
"അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമൊക്കെയുണ്ടായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്തു.
ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന് മൂക്കിൽകൂടി ചോരവരുകയും, ദേഷ്യത്തിൽ ലൊക്കേഷനായ പൊള്ളാച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് പോവുകയും ചെയ്തു.
ഈ വിവരം ആ പടത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുശേഷം എനിക്ക് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നു.രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു.
എന്നോട് മാപ്പുപറയുകയാണെന്നും എന്നാൽ അച്ഛനോട് മാപ്പുപറയില്ലെന്നും പറഞ്ഞു. ഷമ്മി തിലകൻ പറയുന്നു .
തിലകന് സിനിമയിൽ വിലക്കുള്ള സമയത്തായിരുന്നു അദ്ദേഹത്തെ ഇന്ത്യൻ റുപ്പി എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്.
പൃഥ്വിരാജ് നായകനാകുന്ന സിനിമയിൽ തിലകന് വളരെ നിർണായകമായ ഒരു കഥാപാത്രമുണ്ട് എന്നും, അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് അറിയിച്ചു.
തനിക്കൊരു കോംപ്ലക്സ് ഉള്ളതുകൊണ്ട് അച്ഛനെ വിളിക്കാൻ പറ്റിയ ഒരന്തരീക്ഷം ഉണ്ടാക്കിത്തരാമോ എന്നും രഞ്ജിത് ചോദിച്ചു.
രഞ്ജിത്തിനുവേണ്ടി ഞാൻ അച്ഛനോട് സംസാരിച്ചപ്പോൾ തനിക്ക് നിറയെ വഴക്ക് കിട്ടുകയും ചെയ്തു .പിന്നീട് രഞ്ജിത്ത് നേരിട്ട് വിളിച്ചാണ് പ്രശ്നം തീർത്തതെന്നും ഷമ്മി ഓർക്കുന്നു .
മലയാളത്തിൽ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും എല്ലാം വളരെ വ്യക്തമായി വെളിപ്പെടുത്തുന്ന മഹാ നടനായിരുന്നു തിലകൻ .
അവിസ്മരണീയമായ വേഷപ്പകർച്ചയിലൂടെ അദ്ദേഹം പ്രേക്ഷകരെ അമ്ബരപ്പിക്കുന്ന താരമായിരുന്നു .

