ആറ് മാസം കൊണ്ട് 15 കിലോ ;മേക്കോവർ സീക്രട്ടുമായി രജിഷ വിജയൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ.കുറച്ചുദിവസം മുൻപ് രജിഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ വളരെയധികം ശ്രദ്ധേയമായി .ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ആയിരുന്നു രജിഷ വിഡിയോയിൽ എത്തിയത് .സോഷ്യൽമീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെ ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ സംസാരിച്ചിരിക്കുകയാണ് .
ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. എന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കി.രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കു ന്നത്. ആപ്പിളോ പേരയ്ക്കയോ ഒരു ഇഡ്ഡലിയോ കഴിച്ചു കാർബോഹൈഡ്രേറ്റ് ഉറപ്പാക്കും. ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കും. ക്ലീഷേയായി പോകുമെങ്കിലും ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണു ചോറ്. അത്താഴവും ഇങ്ങനെ തന്നെയെങ്കിലും അളവു കുറയ്ക്കും.വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ ഫിനിഷ് ചെയ്യും.കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ കൊതി തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും. മധുരം ട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്....ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. കിക് ബോക്സിങ്ങും പരിശീലിച്ചു. ഡയറ്റ് ചെയ്യുമ്പോൾ ചർമവും മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.അമ്പരപ്പിക്കുന്ന മേക്കോവറിനു പിന്നാലെയാണ് രജിഷ അതിന്റെ രഹസ്യം പറഞ്ഞിരിക്കുന്നത് .

