'മൂക്കുത്തി അമ്മൻ 2' റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര

നയൻതാര ടൈറ്റിൽ റോളിലെത്തുന്ന 'മൂക്കുത്തി അമ്മൻ 2' ദീപാവലി റിലീസായി നവംബർ ആറിനെത്തുന്നു . 'മൂക്കുത്തി അമ്മൻ 2' റിലീസിന് മുന്നോടിയായി ചെന്നൈയിലെ കാളികാംബാൽ കാമദേശ്വര ക്ഷേത്രത്തിലെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ക്ഷേത്രത്തിലെത്തിയവർക്ക് താരം സാരികളും വിതരണം ചെയ്തു. പൂജാ മുറിയിൽ നിന്നുള്ള ചിത്രങ്ങളും നയൻതാര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കടുംനീലയും ഓറഞ്ചും നിറമുള്ള സാരിയും മുല്ലപ്പൂവും കുപ്പിവളകളും അണിഞ്ഞാണ് നയൻതാര ചിത്രങ്ങളിലുള്ളത്. ഇരുമൂക്കിലും മൂക്കുത്തിയണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ടുമായി നിൽക്കുന്ന നയനെ കാണാം.പൂജാ മുറിയിൽ വിളക്കു കൊളുത്തുന്നതിന്റേയും പൂജ ചെയ്യുന്നതിന്റേയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വൻ വരവേൽപ്പാണ് നയന്‍താരയുടെ ചിത്രങ്ങൾക്കും മുക്കുത്തി അമ്മനും ലഭിക്കുന്നത്. നയൻതാരയുടെ പോസ്റ്റിന് താഴെ ആശംസകളുമായി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. 'കാത്തിരിക്കാനാകുന്നില്ല' എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

