ഫാൻ ഗേൾ മൊമെന്റ് ചിത്രം പങ്കുവച്ച് നാദിയ മൊയ്തു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് നാദിയ മൊയ്തു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നാദിയ.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി.
ഓസ്ട്രേലിയയിൽ വച്ച് തന്റെ പ്രിയതാരം നിക്കോൾ കിഡ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് നാദിയ പങ്കുവച്ചിരിക്കുന്നത്."
ഫാൻ ഗേൾ മൊമന്റ്’ എന്ന് പറഞ്ഞാണ് നാദിയ, നിക്കോൾ കിഡ്മാനൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഫാൻ ഗേൾ മൊമെന്റ്.
ഓസ്ട്രേലിയയിൽ വച്ച് എന്റെ ഇഷ്ട നടിയായ നിക്കോൾ കിഡ്മാനെ കണ്ടുമുട്ടി. സ്നേഹവും സൗമ്യതയുമുള്ള വ്യക്തി. എന്നേക്കാൾ നല്ല പൊക്കമുണ്ടായിട്ടും എന്റെ ഉയരത്തിനൊപ്പമെത്താനായി അവർ കുനിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഒരു ആറിഞ്ച് വ്യത്യാസം". - നാദിയ മൊയ്തു കുറിച്ചു.
നാദിയയ്ക്കൊപ്പം ചിത്രങ്ങളെടുക്കുന്ന നിക്കോൾ കിഡ്മാനാണ് വിഡിയോയിലുള്ളത്. നാദിയയെ ചേർത്തുപിടിക്കുകയും ഫോട്ടോ എടുക്കാനായി മുട്ടുമടക്കി ഉയരം നദിയയ്ക്കൊപ്പം എത്തിക്കാൻ ശ്രമിക്കുന്ന നിക്കോളിനെയും വിഡിയോയിൽ കാണാം. ‘
ആരെങ്കിലും നിക്കോൾ കിഡ്മനോട് പറയൂ ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് നാദിയ’ എന്നാണ് വിജയ് യേശുദാസ് കമന്റ് ചെയ്തിരിക്കുന്നത്.

