നിന്റെ ചിരിയിലാണ് എന്റെ ശാന്തിയും, നിന്റെ സ്പര്‍ശത്തിലാണ് എന്റെ ധൈര്യവും;ജിഷിൻ മോഹൻ

ടെലിവിഷൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതരായ താരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും.ഇപ്പോഴിതാ ജീവിത പങ്കാളിയും നടിയുമായ അമേയ നായർക്കൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ . .ചിത്രത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല ഫോട്ടോകൾക്ക് ജിഷിൻ നൽകിയ മറുപടിയും വളരെയധികം ശ്രദ്ധേയമാകുകയാണ് .തളർന്നുപോയ സമയത്തും ജീവിത പ്രതിസന്ധികൾക്കിടയിലും തന്നെ താങ്ങി നിർത്തിയവളാണ് അമേയ എന്നാണ് ജിഷിൻ വ്യക്തമാക്കിയിരിക്കുന്നത് .
ചേർത്ത് നിർത്തിയ ഈ നിമിഷങ്ങളിൽ ലോകം മുഴുവൻ നിശ്ശബ്ദമായാലും, നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ചിരിയിലാണ് എന്റെ ശാന്തിയും, നിന്റെ സ്പർശത്തിലാണ് എന്റെ ധൈര്യവും . അതുകൊണ്ടാണ് നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്ക് ജീവിതം മുഴുവൻ സുരക്ഷിതമായി തോന്നുന്നത്. ഈ കൈപ്പിടി പ്രണയത്തിന്റെ മാത്രം അടയാളമല്ല. ഞാൻ ജീവിക്കാൻ പഠിച്ച കാരണമാണ്- എന്നാണ് ജിഷിൻ കുറിച്ചിരിക്കുന്നത് .

