ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ച ലീലാമണി അമ്മയെ ചേർത്തുപിടിച്ചു മോഹൻലാൽ ;വൈറലായി ചിത്രങ്ങൾ

ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിച്ചു തന്നെ കാണാനെത്തുന്ന സാധാരണക്കാരായ മനുഷ്യരോടുള്ള പെരുമാറ്റം വളരെയധികം മനസ്സിന് സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ് .
മോഹൻലാലിനെ തലമുറകളുടെ നായകനാക്കി നിർത്തുന്നതും ഈ ചേർത്തുനിർത്താലാണെന്നത് വളരെ വ്യക്തമാണ് .
ഇത്തരത്തിലുള്ള ഒരു കരുതലിന്റെയും സ്നേഹത്തിന്റെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ദൃശ്യം 3 യുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാനെത്തിയതായിരുന്നു എൺപതുകാരിയായ ഐമുറി മാടവന വീട്ടിൽ ലീലാമണിയമ്മ.
പെരുമ്പാവൂര് ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ലീലാമണിയമ്മ പേരക്കുട്ടി ശ്യാംകൃഷ്ണയ്ക്കൊപ്പം ആണ് ദൃശ്യം 3 യുടെ ലൊക്കേഷനിലെത്തിയത്.
വലിയ തിരക്കായിരുന്നു. അൾത്താരയ്ക്കുള്ളിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക് ആരെയും കടത്തിവിടുന്നുണ്ടായിരുന്നില്ല.
മറ്റുള്ളവരൊക്കെ ദൂരെ നിന്ന് ലാലിനെ കണ്ട് മടങ്ങി. ലീലാമണിയമ്മ കാത്തിരുന്നു.ഒടുവിൽ വൈകിട്ട് അഞ്ചു മണിയോടെ മോഹൻലാൽ, ലീലാമണിയമ്മയുടെ അരികിലെത്തി.
വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടെ 'തൊട്ടോട്ടേ' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചു.
കടുത്ത മോഹൻലാൽ ആരാധികയായ ലീലാമണിയമ്മയ്ക്ക് വളരെ സന്തോഷം നൽകുന്ന നിമിഷമായി അത് മാറുകയും ചെയ്തു .

