നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി മേനക ;'ഒരു കൊറിയൻ കൺഫ്യൂഷൻ' ആരംഭിച്ചു

എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന പുതിയ മലയാള ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം തുടങ്ങി . നീണ്ട ഇടവേളയ്ക്ക് ശേഷം നടി മേനക സുരേഷ് വീണ്ടും സിനിമയിലേക്കെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് മേനക അവതരിപ്പിക്കുന്നത്. മലയാളത്തിലെ താരനിരയ്ക്കൊപ്പം കൊറിയൻ താരം അമി ജങും പ്രധാന വേഷത്തിലെത്തുന്നു. സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാൽ ഒരുക്കുന്നു. ദീപ്തി പിള്ള ശിവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഉമേഷ് എസ്. നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും സോണി ശശാങ്കൻ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസറായും എഡിറ്ററായും പ്രവർത്തിക്കുന്നു. ബിനോയ് ബെന്നി സൗണ്ട് ഡിസൈനും ഗുൽരാജ് സിംഗ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

