Kaumudi Plus

മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; നേട്ടവുമായി മാത്യു റിസ്

മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; നേട്ടവുമായി  മാത്യു റിസ്
X

78-ാമത് എമ്മി പ്രൈം ടൈം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സിലെ പീക്കോക്ക് തിയേറ്ററില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര നേട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് നടന്‍ മാത്യു റിസ്. മികച്ച നടനുള്ള രണ്ട് പുരസ്‌കാരങ്ങളാണ് മാത്യു റിസ് സ്വന്തമാക്കിയത് .കോമഡി സീരീസ് വിഭാഗത്തില്‍ വിഡോസ് ബേയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മാത്യു റിസ് ലിമിറ്റഡ് ഓര്‍ ആന്തോളജി സീരീസ് ഓര്‍ മൂവി വിഭാഗത്തിലും മികച്ച നടനായി. ദ ബീസ്റ്റ് ഇന്‍ മീയിലൂടെയാണ് ഈ വിഭാഗത്തില്‍ മാത്യു റിസ് മികച്ച നടനാകുന്നത്. ഒരേ സീസണില്‍ തന്നെ രണ്ട് മികച്ച നടനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ നടനെന്ന നേട്ടമാണ് ഇതോടെ മാത്യു റിസ് സ്വന്തമാക്കിയത്.പുരസ്‌കാരം തന്റെ നാടായ വെയില്‍സിനാണ് മാത്യു റിസ് സമ്മാനിച്ചത്. വെല്‍ഷ് ഭാഷയില്‍ നന്ദി പറയുകയും ചെയ്തു. അതേസമയം പതിനാല് പുരസ്‌കാരങ്ങളുമായി വിഡോസ് ബേയിലാണ് എമ്മിയില്‍ തിളങ്ങിയത്. എച്ച്ബിഒയുടെ ഡ്രാമ സീരീസായ ദ പിറ്റ് 11 അവാര്‍ഡുകളും സ്വന്തമാക്കി.

Next Story
Share it