Kaumudi Plus

എംഎൽഎ ആയി ജീവിക്കാൻ പാടാ; രമേഷ് പിഷാരടിയോട് മമ്മൂട്ടി

എംഎൽഎ ആയി ജീവിക്കാൻ പാടാ; രമേഷ് പിഷാരടിയോട് മമ്മൂട്ടി
X

എംഎൽ‌എയായി സ്ഥാനമേറ്റ ശേഷം ആദ്യമായി നടൻ മമ്മൂട്ടിയ്ക്കൊപ്പം വേദി പങ്കിട്ടിരിക്കുകയാണ് രമേഷ് പിഷാരടി. ഒരു അവാർഡ് ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇവിടെ വച്ച് ഇരുവരും നടത്തിയ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.താൻ പ്രചാരണ വേളയിൽ പോയപ്പോൾ വൺ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോ​ഗ് പറഞ്ഞെന്ന് രമേഷ് പിഷാരടി പറയുന്നുണ്ട്. ആ ഡയലോ​ഗ് വേദിയിൽ മമ്മൂട്ടി പറയുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോ​ഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് ആഡ് ചെയ്തതാണെന്നും രമേഷ് പിഷാരടി വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തു.

'ഞാൻ ഏതായാലും ഒരു എംഎൽഎ അല്ല. അഭിനയിക്കാൻ ആർക്കും പറ്റും. എംഎൽഎ ആയി ജീവിക്കാൻ പാടാ'.- മമ്മൂട്ടി പറഞ്ഞു. 'ഞാൻ പ്രചരണത്തിന് പോയപ്പോൾ മമ്മൂക്ക സിനിമയിൽ പറഞ്ഞൊരു ഡയലോഗ് ഞാൻ പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാൻ വേണ്ടിയാകരുത്.

ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത് എന്നാണ്. അത് തിരക്കഥയിൽ ഇല്ലാതെ മമ്മൂക്ക കയ്യിൽ നിന്നും ഇട്ട് വൺ എന്ന സിനിമയിൽ പറഞ്ഞതാണ്'.- രമേഷ് പിഷാരടി പറഞ്ഞു. 'അത് ഞാൻ ക‍ൃത്യമായിട്ട് ഒന്നുകൂടി പറയാം. ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവൺമെൻറ്'.- മമ്മൂട്ടി വ്യക്തമാക്കി.

Next Story
Share it