പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം;പ്രണയ ദിനം ആഘോഷമാക്കി ജിഷിൻ മോഹനും അമേയ നായരും

മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും.ഇപ്പോഴിതാ ഹാർട്ട് ആകൃതിയിലുള്ള കേക്ക് മുറിച്ചും പരസ്പരം മധുരം പകർന്നുമാണ് ഇരുവരും ചേർന്ന് പ്രണയദിനം ആഘോഷമാക്കിയിരിക്കുന്നത് .ചെറിയ ചില സമ്മാനങ്ങളും ഇരുവരും ചേർന്ന് കൈമാറി .ഇതോടൊപ്പം തന്നെ ജിഷിൻ പങ്കുവെച്ച കുറിപ്പും അതിനു താഴെ വന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ് .‘
ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല’. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം.
എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകൾ. Happy Valentine's Day’ എന്നാണ് ഈ മനോഹരനിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് ജിഷിൻ കുറിച്ചിരിക്കുന്നത് .ഇതിനു താഴെ ജിഷിന്റെ ആദ്യഭാര്യയും നടിയുമായ വരദയെ പരാമർശിച്ചു നിരവധി കമന്റുകളും ഉണ്ടായിരുന്നു .

