ബോഡികോൺ ഔട്ഫിറ്റിൽ ഗ്ലാമറസായി കുഞ്ഞാറ്റ ;താരപുത്രിയുടെ മനോഹര ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മി.
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കുഞ്ഞാറ്റ .‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്കെത്തുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരപുത്രി പങ്കുവെച്ച ചിത്രങ്ങളാണ് വളരെയധികം ശ്രദ്ധേയമായിരിക്കുന്നത് .
ഗോൾഡൻ നിറത്തിലുള്ള ഔട്ഫിറ്റിൽ ഓഫ് ഷോൾഡറിലുള്ള ബോഡികോൺ വസ്ത്രത്തിലാണ് കുഞ്ഞാറ്റ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .
കറുപ്പ് നിറത്തിലുള്ള സ്റ്റോക്കിങ്സാണ് വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. കമ്മൽ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
നോ- മേക്കപ്പ് ലുക്കിലാണ് താരം. പോണിടെയ്ൽ ഹെയർ സ്റ്റൈലിൽ കൂൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് .
സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ ലുക്കിൽ തേജലക്ഷ്മി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണെന്നാണ് ആരാധകർ പറയുന്നത് .

