Kaumudi Plus

മകളെ പരിചയപ്പെടുത്തി ജോമോൻ ടി. ജോണും ഭാര്യ അൻസുവും

മകളെ പരിചയപ്പെടുത്തി ജോമോൻ ടി. ജോണും ഭാര്യ അൻസുവും
X

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ഛായാഗ്രാഹകരിൽ ഒരാളായ ജോമോൻ ടി ജോണും ഭാര്യ അൻസു എൽസയും മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് . അസറിയ തോട്ടുങ്കൽ ജോൺ എന്നാണ് മകളുടെ പേര്. കഴിഞ്ഞ വർഷം ഡിസംബർ 12നാണ് ജോമോനും അൻസുവിനും പെൺകുഞ്ഞ് ജനിക്കുന്നത്.എൻജിനീയറും ഗവേഷകയും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എൽസ വർസീസ്. 2023ലായിരുന്നു ഇരുവരുടെയും വിവാഹം. ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർളി, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു. ‘ഖലീഫ’യാണ് അദ്ദേഹം അവസാനമായി ക്യാമറ ചെയ്ത സിനിമ

Next Story
Share it