അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ഉറപ്പിച്ച് ജെയ്‌സണ്‍ സഞ്ജയ്

നടൻ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്‌യുടേയും സംഗീതയുടേയും മക്കളുടെ നിലപാടുകളും പക്ഷം ചേരലുമെല്ലാം വാർത്തകളിൽ നിറയുന്നുണ്ട്.വിജയ്-സംഗീത വിവാഹ മോചന വാർത്തകൾക്കിടെ മകൻ ജെയ്‌സൺ സഞ്ജയ് നടനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് നേരത്തെ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അച്ഛനോടുള്ള തന്റെ പ്രതിഷേധവും അമ്മയോടുള്ള സ്‌നേഹവും ജെയ്‌സൺ സഞ്ജയ് ഒരിക്കൽ കൂടെ ഉറപ്പിക്കുകയാണ്.റിപ്പോർട്ടുകൾ പ്രകാരം തന്റെ പേരിൽ നിന്നും വിജയ് യുടെ സർനെയിമും ഇനീഷ്യലും ജെയ്‌സൺ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജെയ്‌സൺ സഞ്ജയ് എന്ന് മാത്രമേ താരുപുത്രൻ ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ജെയ്‌സൺ സഞ്ജയ് എസ് എന്നാണ് ഉപയോഗിക്കുന്നത്. എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യൽ ആണ്.താരപുത്രന്റെ ഈ നീക്കം താൻ ഏത് പക്ഷത്താണെന്ന് വിളിച്ചു പറയുന്നതാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജെയ്‌സൺ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജെയ്‌സൺ സഞ്ജയ് അരങ്ങേറുന്നത്.
അതേസമയം വിവാഹ മോചന വാർത്തകൾക്കിടെ വിജയ് നടി തൃഷയോടൊപ്പം വിവാഹ റിസപ്ഷനിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. തൃഷയും വിജയ്‌യും തമ്മിലും അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു സംഭവം.

