Kaumudi Plus

ജേസൺ കഠിനാധ്വാനിയായ പയ്യൻ ;ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും

ജേസൺ കഠിനാധ്വാനിയായ പയ്യൻ ;ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും
X

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ഇളയദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സി​ഗ്മ. ചിത്രത്തിലെ ആദ്യ​ഗാനം ഇന്നലെ പുറത്തുവന്നതിന് പിന്നാലെ നിമിഷ നേരം കൊണ്ട് പാട്ട് തരം​ഗമായി മാറി . ​സി​ഗ്മ സ്റ്റൈൽ എന്ന പാട്ടിൽ ജേസണും പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഇപ്പോഴിതാ ജേസണൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സന്ദീപ്.

"സഞ്ജയ് വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ്. വളരെക്കാലമായി അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും ഈ പ്രൊജക്ടിനായി പ്രവർത്തിക്കുന്നു. പ്രീ- പ്രൊഡക്ഷനിലും എഡിറ്റിങിലും അവർ വളരെയധികം സമയം ചെലവഴിച്ചു. ക്ഷമയെക്കുറിച്ച് ഒരാൾക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും.അത് എന്നെ ശരിക്കും ആകർഷിച്ചു. 25 വയസുള്ള ഒരാൾക്ക് ഇത്രയും ക്ഷമയും ശാന്തതയും, അതുപോലെ സംവിധായകനെന്ന നിലയിൽ തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തിൽ വ്യക്തതയും ഉള്ളത് അതിശയപ്പെടുത്തുന്ന ഒന്നാണ്. അദ്ദേഹം ഫിലിം മേക്കിങും എഡിറ്റിങും പഠിച്ചിട്ടുണ്ട്. ഇത്രയും ചെറിയൊരു ഫിലിംമേക്കറിനൊപ്പം ഞാൻ പ്രവർത്തിച്ചിട്ട് കുറേ നാളുകളായിഅദ്ദേഹത്തിന്റെ അച്ഛൻ ദളപതി വിജയ്‌യെപ്പോലെ തന്നെയാണ് അദ്ദേഹം. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള ആളുകളിൽ ഒരാളാണ് അദ്ദേഹം".- സന്ദീപ് പറഞ്ഞു. അതേസമയം ആക്ഷൻ അഡ്വഞ്ചർ കോമഡി റോളിലാണ് സി​ഗ്മ ഒരുങ്ങുന്നത്. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഫരിയ അബ്ദുള്ള, രാജു സുന്ദരം, അൻബു താസൻ, യോഗ് ജപീ, സമ്പത്ത് രാജ്, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശനൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Next Story
Share it