'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം';വൈറലായി രജനിയുടെ വാക്കുകൾ

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കി ഋഷികാന്തും സനന്തും പ്രധാന വേഷങ്ങളിലെത്തുന്ന ദൊറോത്തി എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടോക്‌സിക് മസ്‌കുലാനിറ്റിയെക്കുറിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ചിത്രമാണ് ദൊറോത്തി. ഒരുവശത്ത് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയം കയ്യടി നേടുമ്പോള്‍ മറുവശത്ത് കടുത്ത വിദ്വേഷവും ചിത്രം നേരിടുന്നുണ്ട്. ട്രാന്‍സ്‌ഫോബിക് ആയവരെ സിനിമ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ദൊറോത്തിയ്‌ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമാകുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വാക്കുകളും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് രജനികാന്ത് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് .ദര്‍ബാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹിന്ദി മാധ്യമങ്ങളെ കാണുമ്പോഴാണ് രജനി തന്റെ ആഗ്രഹം പങ്കുവച്ചത്. ഇനി എന്തെങ്കിലും കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ അത്തരത്തിലൊരു കഥാപാത്രവുമായി ആരും വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.ഈ വിഡിയോ പങ്കുവച്ചു കൊണ്ട് ദൊറോത്തിയ്‌ക്കെതിരെയുള്ള വിദ്വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ.

