നീ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു;കുറിപ്പുമായി ഭാവന

'അനോമി' എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്തേക്ക് കൂടി ചുവടുവച്ചിരിക്കുകയാണ് നടി ഭാവന. റിയാസ് മാരാത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിനെയാണ് ഭാവന അവതരിപ്പിച്ചത്.
ഈ കഥാപാത്രത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവനയിപ്പോൾ. അനോമിയിലെ ഈ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടായിരിക്കുമെന്നും നടി കുറിച്ചു.
"എന്റെ പ്രിയപ്പെട്ട സാറ. നീ ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളും ശാന്തയുമാണ്. നിന്നോടൊപ്പമുള്ള എന്റെ യാത്ര ഏറെ ആനന്ദം നിറഞ്ഞതായിരുന്നു.നിന്റെ ഒരു ഭാഗം ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും! നീ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’- ഭാവന കുറിച്ചു. അതേസമയം ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റഹ്മാനാണ് അനോമിയിൽ നായകനായെത്തിയത്.

