Kaumudi Plus

ഇപ്പോഴത്തെ ജീവിതത്തില്‍ ഹാപ്പി'; വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞു മീര വാസുദേവ്

ഇപ്പോഴത്തെ ജീവിതത്തില്‍ ഹാപ്പി; വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞു  മീര വാസുദേവ്
X

വിവാഹ മോചനത്തെക്കുറിച്ച് നടി മീര വാസുദേവ്. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനും തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനുമാണ് വിവാഹ മോചിതയാണെന്ന കാര്യം തുറന്നു പറഞ്ഞതെന്നാണ് മീര വാസുദേവ് പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീര വാസുദേവ് മനസ് തുറന്നത്.'തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാൻ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം'' എന്നാണ് മീര വാസുദേവ് പറയുന്നത്.ഞാൻ ഇപ്പോൾ കരിയറിൽ വളരെ ബിസിയാണ്.

ജീവിതത്തിൽ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ എന്നും താരം പറയുന്നത്. അനുഭവങ്ങളിലൂടെയാണ് ജീവിതത്തിൽ വ്യക്തതയുണ്ടാകുന്നതെന്നും താരം പറയുന്നു. നമ്മുടെ സ്‌പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം. പ്പം പരിഹാര മാർ?ഗങ്ങളോ ചോയ്‌സുകളോ കൊണ്ടുവരണം ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും മീര പറയുന്നു.അതേസമയം ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാർഗനിർദേശങ്ങൾ ഞാൻ എന്റെ കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ടെന്നും മീര പറയുന്നു. കുട്ടികൾ വളരെ ഇന്റലിജെന്റാണെന്നാണ് മര പറയുന്നു. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർഗങ്ങളുമായി വരാറുണ്ടെന്നും മീര പറയുന്നു. താൻ ഇപ്പോൾ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. എന്റെ കരിയർ നല്ലൊരു സ്‌റ്റേജിലാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണെന്നും മീര പറയുന്നു.

Next Story
Share it