ഞങ്ങൾക്ക് സ്വകാര്യത നൽകൂ"വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി മൗനി റോയ്

നടി മൗനി റോയിയും ഭർത്താവും മലയാളിയും കൂടിയായ സൂരജ് നമ്പ്യാരും തമ്മിൽ വിവാഹ മോചിതയാകുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സൂരജിനെ മൗനി ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് വിവാഹമോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.സൂരജ് നമ്പ്യാർക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്. വിവാഹമോചന വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണവുമായി മൗനിയും രംഗത്തെത്തി.
"തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് താഴ്മയായി അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് സ്വകാര്യത നൽകൂ".- കൈകൂപ്പി കൊണ്ടുള്ള ഇമോജിക്കൊപ്പം മൗനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനിയും ദുബായിലെ വ്യവസായുമായ സൂരാജ് നമ്പ്യാരും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.2022 ൽ കേരള ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. കഥക് നർത്തികയായിട്ടായിരുന്നു മൗനി ശ്രദ്ധേയയാകുന്നത്. പിന്നീട് നാഗിൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

