Kaumudi Plus

സ്മൃതി മന്ദാനയുടെ ഹാൽദി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്മൃതി മന്ദാനയുടെ ഹാൽദി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
X

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകനായ പലഷ് മുച്ഛാലുമായുള്ള വിവാഹാഘോഷങ്ങൾക്ക് തുടക്കമായി .

താരത്തിന്റെ ഹാൽദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും എത്തിയിരുന്നു.

വാദ്യമേളങ്ങൾക്കൊപ്പം താരങ്ങളെല്ലാവരും ഒന്നിച്ചു നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളെല്ലാം ഇതിനോടകം തന്നെ തരംഗമായികൊണ്ടിരിക്കുകയാണ് .

റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, റേണുക സിംഗ്, ശിവാലി ഷിൻഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവർ ഹൽദി ആഘോഷത്തിൻ്റെ ഭാഗമായി നൃത്തം ചെയ്യുന്നത് ശഫാലി വർമ പങ്കുവെച്ച ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കും .

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സഹതാരം ശ്രേയങ്ക പാട്ടീലും മഹാരാഷ്ട്ര പ്രീമിയർ ലീഗിലെ റത്നഗിരി ജെറ്റ്സ് സഹതാരം ശിവാലി ഷിൻഡെയും ചടങ്ങിൽ പങ്കെടുത്തിരുന്നു .

ഞായാറാഴ്ചയാണ് സംഗീത സംവിധായകനായ പലഷ് മുച്ഛാലുമായുള്ള സ്മൃതിയുടെ വിവാഹം നടക്കുന്നത് .ഇതിനു മുന്നോടിയായുള്ള ഹാൽദി ചടങ്ങാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Next Story
Share it