Kaumudi Plus

ആവേശഭരിതം ഈ ധന്യനിമിഷം ;രണ്ടായിരത്തോളം ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി

ആവേശഭരിതം ഈ ധന്യനിമിഷം ;രണ്ടായിരത്തോളം ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി
X

കൊച്ചി: ആരാധകർക്കൊപ്പം മെ​ഗാ ഫോട്ടോഷൂട്ടുമായി നടൻ മമ്മൂട്ടി. എട്ട് ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തോളം വരുന്ന ആരാധകർക്കൊപ്പമായിരുന്നു മമ്മൂട്ടി ഫോട്ടോഷൂട്ട് നടത്തിയത് . കൊച്ചി ബോൾ​ഗാട്ടി പാലസിൽ നടന്ന ഫോട്ടോഷൂട്ടിന്റെ ആദ്യഘട്ടത്തിലാണ് എട്ട് ജില്ലകളിൽ നിന്നുള്ള ആരാധകർ പ്രിയതാരത്തിനൊപ്പം ഫോട്ടോയെടുക്കാനെത്തിയത്.മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷ്ണൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത് . കേരളത്തിലെ പതിനാല് ജില്ലകളിലായി വരുന്ന ആറായിരത്തോളം ആളുകളാകും മെഗാ സ്റ്റാറിനൊപ്പം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത് .

കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലെ മമ്മൂട്ടി ആരാധകരാണെത്തിയത്. മുൻപ് സ്ഥിരമായി ആരാധകർക്കൊപ്പം മമ്മൂക്ക ഫോട്ടോ എടുക്കുമായിരുന്നു. അസുഖബാധിതനായി ചികിത്സയ്ക്ക് പോയതോടെയാണ് ആരാധകർക്കൊപ്പമുള്ള ഫോട്ടോ എടുക്കുന്നതിൽ ചെറിയ ഒരിടവേള ഉണ്ടായത്.പാട്രിയറ്റ് എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കൂടിയാണ് ഫോട്ടോഷൂട്ട് ഇപ്പോൾ നടത്തുന്നത്. ഫോട്ടോഷൂട്ടിന്റെ രണ്ടാം ഘട്ടം രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നടക്കുമെന്ന് നിർമാതാവ് ആന്റോ ജോസഫ് അറിയിച്ചു. അതേസമയം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘പാട്രിയറ്റ്’ ഏപ്രിൽ 24ന് തിയറ്ററുകളിലെത്തും.മലയാളത്തിലെ ഏറ്റവും ചെലവേറിയ വിശേഷണവുമായി എത്തുന്ന സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും എത്തുന്നുണ്ട്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Next Story
Share it