ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതി ;മുടങ്ങാതെ അഞ്ചാം തവണയും മല ചവിട്ടി ഹാപ്പി ഡേയ്സ് താരം വരുൺ

ഹാപ്പിഡേയ്‌സ്,കൊത്ത ബംഗാര ലോകം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക്താരമാണ് വരുൺ സന്ദേശ്.
മുടങ്ങാതെ അഞ്ചാം വർഷവും ശബരിമല ചവിട്ടാനായി ഹൈദരാബാദിൽ നിന്നു ഇരുമുടിയേന്തി വന്ന താരം തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്ത് തന്നെ ദർശനം നടത്തി .
ബന്ധു അടക്കം അഞ്ചു പേർക്കൊപ്പം എത്തിയ താരം നെയ്യഭിഷേകത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം നാലരയോടെയാണ് മടങ്ങിയത് .‘
ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്.
2009ൽ എന്റെ മുത്തച്ഛൻ, തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്.
പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്’ അരുൺ സന്ദേശ് പറഞ്ഞു .
സന്നിധാനത്തും വഴിയിലും ഒരുക്കിയ എല്ലാവിധ സൗകര്യങ്ങളിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു .

