Kaumudi Plus

ഓരോ വധുവിനും കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം'; മൃദുല മുരളി

ഓരോ വധുവിനും കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം; മൃദുല മുരളി
X

വിവാഹത്തിന് താൻ പൂർണമായും സ്വർണാഭരണങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് തന്റെ ആറാം വിവാ​ഹവാർഷിക ദിനത്തിൽ നടിയും സംരംഭകയുമായ മൃദുല മുരളി പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 2020 ഒക്ടോബറിലായിരുന്നു പരസ്യ സംവിധായകനായ നിതിൻ വിജയനുമായുള്ള മൃദുലയുടെ വിവാഹം.

"ആറ് വർഷങ്ങൾക്ക് മുൻപ്, ഞാൻ വിവാഹിതയായത് സ്വർണാഭരണങ്ങളൊന്നുമില്ലാതെയായിരുന്നു. അത് സ്വർണത്തിനെതിരെയുള്ള ഒരു പ്രഖ്യാപനമൊന്നുമായിരുന്നില്ല, മറിച്ച് തികച്ചും എന്നെപ്പോലെയാകാൻ ഞാൻ തിരഞ്ഞെടുത്ത ഒരു വഴിയായിരുന്നു. ഒരു വധു ധരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതിന് പകരം, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണോ അതാണ് ഞാൻ തിരഞ്ഞെടുത്തത്.

വിവാഹദിവസം ഞാൻ എത്രത്തോളം സ്വർണം ധരിച്ചിരുന്നു എന്നതിലല്ല, അന്ന് എന്റെ മനസ്സ് എത്രത്തോളം സന്തോഷഭരിതമായിരുന്നു എന്നതിലൂടെ ആ ദിവസത്തെ ഓർക്കാനാണ് ഞാൻ ആഗ്രഹിച്ചത്.- മൃദുല കുറിച്ചു. ആ തീരുമാനത്തെക്കുറിച്ച് ഇന്നും എനിക്ക് അതേ ഉറപ്പോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്.അതൊരിക്കലും മറ്റുള്ളവർക്കുള്ള ഒരു നിയമമായിരുന്നില്ല; മറിച്ച്, അത് ഞാനെന്ന വ്യക്തിയെയും, എനിക്ക് ഏറ്റവും അനുയോജ്യമായി തോന്നിയ കാര്യത്തെയുമാണ് പ്രതിഫലിപ്പിച്ചത്".- മൃദുല കുറിച്ചു. സ്വന്തം ജ്വല്ലറി സംരംഭമായ 'പ്യുവർ അല്യൂർ' മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെയാണെന്ന് മൃദുല പറയുന്നു."ഓരോ വധുവിനും, തനിക്ക് സുന്ദരിയാണെന്ന് തോന്നുന്നതും, തന്നെത്തന്നെ പൂർണമായി പ്രതിഫലിപ്പിക്കുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അവയോടുള്ള നിങ്ങളുടെ ഇഷ്ടവും, അവ അണിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷവുമാണ് പ്രധാനമായിരിക്കേണ്ടത്.ഒരു വധു എത്രമാത്രം സ്വർണം ധരിക്കുന്നു എന്നത് ഒരിക്കലും അവളുടെ മൂല്യത്തിന്റെയോ സമ്പത്തിന്റെയോ സാമൂഹിക പദവിയുടെയോ അളവുകോലാകരുത്!!! കൂടാതെ, ഒരു ദമ്പതികളെന്ന നിലയിൽ സമൂഹത്തിൽ അംഗീകരിക്കപ്പെട്ട് ഞങ്ങൾ മറ്റൊരു വർഷം കൂടി പിന്നിടുകയാണ്". - മൃദുല കുറിച്ചു. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് മോഹൻലാൽ ചിത്രം 'റെഡ് ചില്ലീസി'ലൂടെയാണ് മൃദുല വെള്ളിത്തിരയിലെത്തിയത്.

Next Story
Share it