ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു ;പ്രവശനം സൗജന്യമെന്ന് അറിയിച്ച് കുടുംബം

മുംബൈ :അന്തരിച്ച ഇതിഹാസതാരം ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ഡിസംബർ 8 നു ആരാധകർക്കായി തുറന്നു കൊടുക്കുന്നു .
സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് .
താരത്തിന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായി അദ്ദേഹത്തിനോടുള്ള ആദരമെന്നോണം ആണ് കുടുംബം ഇക്കാര്യം ചെയ്യാൻ തയ്യാറായിരിക്കുന്നത് .
ഫാം ഹൗസിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും .പാസ്സോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശിക്കാം .
ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന സംഗമത്തിലേക്ക് ഉള്ള യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ലോനാവാലയിൽ നിന്ന് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട് .
ഈ സംഗമത്തിൽ വെച്ച് സണ്ണി ,ബോബി, അവരുടെ കുട്ടികൾ എന്നിവരുൾപ്പെടെ ഡിയോൾ കുടുംബം ആരാധകരെ കാണുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യും .
ധർമേന്ദ്രയുടെ ഓർമ്മയ്ക്കായി അടുത്തിടെ മുംബൈയിൽ വെച്ച് 'സെലിബ്രേഷൻ ഓഫ് ലൈഫ് എന്ന പേരിൽ ഒരു പ്രാർത്ഥനയോഗം സംഘടിപ്പിച്ചിരുന്നു .
ഡിയോൾ കുടുംബം ഇതിൽ ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു .
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രേഖ, ഐശ്വര്യ റായ് എന്നിവരടക്കമുള്ളവർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു .

