Kaumudi Plus

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും
X

താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും രണ്ടാമത്തെ മകൾ ജനിച്ച വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നു . ഇപ്പോഴിതാ തങ്ങളുടെ ഇളയമകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ദേവി പദുക്കോൺ സിങ് എന്നാണ് മകളുടെ പേര്.ദേവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ദീപികയെയും രൺവീറിനെയും, അനിയത്തിക്ക് ഉമ്മ നൽകുന്ന മൂത്ത മകൾ ദുവയെയും ചിത്രത്തിൽ കാണാം. "സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ… ദേവി പദുക്കോൺ സിങ്” എന്ന കുറിപ്പോടെയാണ് താരദമ്പതികൾ ചിത്രം പങ്കുവച്ചത്.ഐവറി നിറത്തിലും സ്വർണനിറത്തിലുമുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ദീപികയെയും രൺവീറിനെയും ചിത്രങ്ങളിൽ കാണാനാവുക. 'ഇതിലും മികച്ച പേര് വേറെയില്ല...' എന്നാണ് ചിത്രത്തിന് കമന്റായി പലരും കുറിച്ചിരിക്കുന്നത്. സെപ്റ്റംബർ 19നാണ് തങ്ങൾക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്."വെൽക്കം ബേബി ഗേൾ" എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വർഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്. 2024 സെപ്റ്റംബർ 8 നായിരുന്നു ഇരുവരുടെയും ആദ്യത്തെ പെൺകുഞ്ഞായ 'ദുവ'യുടെ ജനനം. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018-ൽ ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. ഷാരുഖ് ഖാൻ നായകനാകുന്ന 'കിങ്' ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

Next Story
Share it