Kaumudi Plus

വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്‌ക്കെതിരെ സൈബർ ആക്രമണം

വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്‌ക്കെതിരെ സൈബർ ആക്രമണം
X

വിവാഹമോചനത്തിന് പിന്നാലെ നടി ഹൻസിക മോട്ട്‌വാനിക്കെതിരെ സൈബർ ആക്രമണം. ഹൻസികയുടെ സുഹൃത്തിന്റെ ഭർത്താവായിരുന്ന സൊഹേലിനെ ഹൻസിക വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ നാലു വർഷത്തിന് ശേഷം ആ ദാമ്പത്യം തകർന്നതോടെ സുഹൃത്തിന്റെ ജീവിതം തകർത്തവൾക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയൽ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.2016 ലാണ് ഹൻസികയുടെ ഉറ്റസുഹൃത്തായ റിങ്കി ബജാജും സൊഹേലും വിവാഹിതരായത്. ഈ വിവാഹത്തിന്റെ ചടങ്ങുകളിൽ മുൻ നിരയിലുണ്ടായിരുന്നയാളാണ് ഹൻസിക. ഹൻസിക ഈ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിഡിയോകൾ അന്ന് പുറത്തുവരുകയും ചെയ്തിരുന്നു. പിന്നീട് സൊഹേലും ഹൻസികയും പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

മറ്റൊരാളുടെ, അതും ആത്മാർത്ഥ സുഹൃത്തിന്റെ ദാമ്പത്യം തകർത്താണ് ഹൻസിക വിവാഹിതയായതെന്ന് അന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകരാൻ കാരണം താനല്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ അവസാനിച്ചതാണെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.തന്റെ വിവാഹത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ ഈ കാര്യങ്ങൾ ഹൻസിക വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകർ ഈ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു. അതേസമയം സൊഹേലിന്റെയും റിങ്കിയുടേയും വിവാഹവിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.

Next Story
Share it