എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആയിരുന്നു നിന്നെ തിരഞ്ഞെടുത്തത് ;പ്രൊപ്പോസൽ വീഡിയോ പങ്കു വെച്ച് ആദിത്യ

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്.ബെംഗളൂരുവിൽ എൻജിനീയറായ ആദിത്യ പരമേശ്വരനും അഞ്ജുവും ആയുള്ള വിവാഹം 2024 നവംബർ 30 ന് ആണ് കഴിഞ്ഞത് .
ആലപ്പുഴ റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു ലളിതമായ ചടങ്ങ് നടത്തിയത് .ഇപ്പോഴിതാ അഞ്ജുവിന്റെ പിറന്നാൾ ദിവസത്തിൽ അഞ്ജുവിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചു എത്തിയിരിക്കുകയാണ് ആദിത്യ .
‘നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെ തുകയാണ് ജീവിതമെന്നാണ് പറയാറുള്ളത്. 365 ദിവസം മുൻപ്, 2024 നവംബർ 7ന്, ഏകദേശം അർദ്ധരാത്രിയോടെ നിന്നെ പ്രപ്പോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു, യെസ് പറയാൻ നീയും തീരുമാനിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. പിറന്നാൾ ആശംസകൾ. എന്റെ ഓരോ ദിവസവും നീ ആഘോഷമാക്കി മാറ്റുകയാണ് .
എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചു ആദിത്യന് നൽകുന്ന അഞ്ജുവിന്റെ സന്തോഷം വീഡിയോയിലൂടെ കാണാൻ സാധിക്കും .
ഇതേസമയം തന്നെയാണ് ആദിത്യ അഞ്ജുവിന്റെ വിരലുകളിൽ മോതിരം അണിഞ്ഞു പോപ്പോസൽ ചെയ്യുന്നതും .
നീ വിചാരിച്ചാലും ഇത് ഊരികളയാൻ പറ്റില്ല എന്നുപറഞ്ഞാണ് മോതിരം അണിയുന്നത് .
സന്തോഷത്താൽ കരഞ്ഞുകൊണ്ട് നമുക്ക് കല്യാണം കഴിക്കാം എന്ന് പറയുന്ന അഞ്ജുവിനെ വീഡിയോയിൽ കാണാൻ സാധിക്കും .

