ഗോഡ്ഫാദർ മൂവി ലൊക്കേഷനിൽ കുഞ്ഞു നിത്യദാസ് ;കുട്ടിക്കാല ചിത്രം പങ്കുവെച്ച് താരം

കുട്ടിക്കാലത്ത് ഗോഡ്ഫാദർ സിനിമയുടെ ഷൂട്ട് കാണാൻ പോയപ്പോൾ പകർത്തിയ തന്റെ ചിത്രം പങ്കുവെച്ചു നടി നിത്യദാസ് .
പറവൂർ ഭരതനും ഫിലോമിനയ്ക്കും ഒപ്പം ഇരിക്കുന്ന കുഞ്ഞു നിത്യയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത് .
ഗോഡ്ഫാദർ എന്ന സിനിമയുടെ ഷൂട്ട് കാണാൻ പോയപ്പോൾ എടുത്ത പിക്ചർ ആണൂട്ടോ’ എന്ന കുറിപ്പോടെയാണ് നിത്യ ചിത്രം പങ്കുവെച്ചിരിക്കുന്നത് .
ചിത്രം ഇതിനോടകം തന്നെ വളരെയധികം വൈറലാണ് .
ദിലീപിനെ നായകനാക്കി താഹ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ ‘ഈ പറക്കും തളിക’യിൽ നായികയായാണ് നിത്യ സിനിമയിൽ ശ്രദ്ധേയമായത് .
തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച നിത്യ വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് പിന്മാറിയെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് .
Next Story

