Kaumudi Plus

അനിരുദ്ധ്- കാവ്യ മാരൻ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി ;ചിത്രങ്ങൾ വൈറൽ

അനിരുദ്ധ്- കാവ്യ മാരൻ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി ;ചിത്രങ്ങൾ വൈറൽ
X

സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരന്റെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി .നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത് . നവംബർ 21-ന് ചെന്നൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹസത്കാരം. അനിരുദ്ധിന്റെ ചെന്നൈയിലെ വീട്ടിൽ ആഘോഷങ്ങൾക്ക് തുടക്കമായി.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയിട്ടുണ്ട്. 'ഡോലി'ന് മുകളിൽ ഇരിക്കുന്ന അനിരുദ്ധിന്റെ വിഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. അനിരുദ്ധിന്റെ വിവാഹക്ഷണക്കത്തും മുൻപ് വൈറലായി മാറിയിരുന്നു.'പിങ്ക് വിസിൽ മാൻ' എന്ന സ്ഥാപനത്തിലെ പ്രമുഖ ഡിസൈനർ രഞ്ജനി അയ്യങ്കാറാണ് ഈ രാജകീയ ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐവറി-പൗഡർ ബ്ലൂ നിറത്തിലുള്ള പ്രത്യേക ബോക്സിൽ, എംബോസ് ചെയ്ത പേപ്പറുകളും ബറോക്ക് ശൈലിയിലുള്ള മുദ്രയോടും കൂടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. അതേസമയം, പ്രമുഖ വ്യക്തികളെയെല്ലാം അനിരുദ്ധും കുടുംബവും നേരിട്ട് വിവാഹസത്കാരത്തിന് ക്ഷണിച്ചിരുന്നു.

Next Story
Share it