Kaumudi Plus

തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും ;ഹൃദയം തൊട്ട് അനാര്‍ക്കലിയുടെ കുറിപ്പ്

തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും ;ഹൃദയം തൊട്ട് അനാര്‍ക്കലിയുടെ കുറിപ്പ്
X

നടിയായും ഗായികയായും ഒക്കെ തിളങ്ങുന്ന താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോഴിതാ തന്റെ പങ്കാളിയായ അമീൻ ബാരിഫ് സംവിധായകനായി അരങ്ങേറ്റം കുറയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് അനാർക്കലി . അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് പ്രേക്ഷകരിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള അനാർക്കലിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കാക്കി സർക്കസിൽ പാട്ട് പാടിയിട്ടുമുണ്ട് അനാർക്കലി. നായികയായ ഗൗതമിയ്ക്ക് ശബ്ദം നൽകിയതും അനാർക്കലിയാണ്.''ഇന്ന് വികാരനിർഭരമായൊരു ദിവസമാണ്. പരിഭ്രമവും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ സംവിധായകനായി അരങ്ങേറുകയാണ്. അവന്റെ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ഒരു പാട്ട് പാടിയത് ഞാനാണ്. ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ നന്നായി പണിയെടുത്തിട്ടുണ്ടെന്ന് കരുതുന്നു'' എന്നാണ് അനാർക്കലിയുടെ കുറിപ്പ്.സീ5 ലാണ് കാക്കി സർക്കസ് സ്ട്രീം ചെയ്യുന്നതെന്നും അനാർക്കലി അറിയിക്കുന്നുണ്ട്. തന്റെ കാമുകനെക്കുറിച്ച് മുമ്പും അനാർക്കലി സംസാരിച്ചിട്ടുണ്ട്. തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് കാമുകന് നല്ല ധാരണയുണ്ടെന്നും നല്ല കഥ കേട്ടാൽ കാമുകനോടും ചേച്ചിയോടുമാണ് താൻ ചർ ചെയ്യാറുള്ളതെന്നും അനാർക്കലി നേരത്തെ പറഞ്ഞിരുന്നു.

Next Story
Share it