Kaumudi Plus

താരസംഘടനയായ അമ്മയിൽ പരസ്യ പ്രതികരണത്തിന് വിലക്ക്

താരസംഘടനയായ അമ്മയിൽ പരസ്യ പ്രതികരണത്തിന് വിലക്ക്
X

താരസംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പരസ്യ പ്രതികരണത്തിന് വിലക്ക്. അമ്മയ്ക്കുള്ളിലെ ഭിന്നതകൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രസിഡന്റ് ശ്വേത മേനോൻ. ഇനി മുതൽ ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ അമ്മയിലെ മറ്റ് അംഗങ്ങളാരും മാധ്യമങ്ങളോട് സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസാരിക്കരുതെന്ന് ശ്വേത മേനോൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ശ്വേതയുടെ പ്രതികരണം.ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അമ്മയുടെ ഓഫീസിലേക്ക് വരാമെന്നും ശ്വേത പറഞ്ഞു. അവിടെ എല്ലാവർക്കും സ്വാഗതമാണ്. തന്റേയും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റേയും നമ്പർ എല്ലാ അംഗങ്ങളുടെ പക്കലുമുണ്ടെന്നും അവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാമെന്നും ശ്വേത പറയുന്നു. അമ്മയിൽ എന്തുണ്ടെങ്കിലും ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. ഇനി മുതൽ അമ്മയുടെ അംഗങ്ങൾ ആരും സംഘടനയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്വേത വ്യക്തമാക്കി.അതേസമയം നടൻ ടിനി ടോമിനെതിരെ നടപടി സ്വീകരിക്കുമെന്ന് അൻസിബ അറിയിച്ചിട്ടുണ്ട്. ടിനി ടോമിനെതിരെ നടപടിയ്ക്കൊരുങ്ങി അൻസിബ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ അറിയിച്ചു. ഇനി അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതിനാൽ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും അൻസിബ പറഞ്ഞു.

Next Story
Share it