Kaumudi Plus

വിവാഹമോചനത്തെക്കുറിച്ചും വിവാഹശേഷം ബോളിവുഡ് വിടാനുണ്ടായ കാരണത്തെകുറിച്ചും തുറന്നു പറഞ്ഞു നടി പൂജാ ബേദി.

വിവാഹമോചനത്തെക്കുറിച്ചും വിവാഹശേഷം ബോളിവുഡ് വിടാനുണ്ടായ കാരണത്തെകുറിച്ചും തുറന്നു പറഞ്ഞു നടി പൂജാ ബേദി.
X

കുടുംബ ജീവിതത്തിൽ പ്രശനങ്ങൾ സംഭവിക്കാതിരിക്കാനാണ് താൻ വിവാഹശേഷം അഭിനയത്തിൽ നിന്നും പിന്മാറിയതെന്നും 32-ാം വയസ്സിൽ ജീവനാംശംപോലും ലഭിക്കാതെയാണ് വിവാഹമോചനം നേടിയതെന്നും വെളിപ്പെടുത്തി നടി പൂജ ബേദി .


ഭർത്താവിന്റെ കുടുംബം പിന്തുടർന്നുവന്നിരുന്ന യാഥാസ്ഥിതിക വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും വിപരീതമായി തനിക് പ്രവർത്തിക്കാൻ ആഗ്രഹമില്ലായിരുന്നെന്നും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്‍നങ്ങൾ തരണം ചെയ്യാൻ കഴിയാത്തതിനാലാണ് വിവാഹമോചനത്തിലേക്ക് കടന്നതെന്നും അവർ പറഞ്ഞു .

ഒരുപാട് വാദപ്രതിവാദിങ്ങൾ നടന്നു. ആദ്യമൊന്നും കുടുംബങ്ങൾക്ക് ഞങ്ങൾ ഒന്നിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. കുടുംബജീവിതം കലഹങ്ങൾ നിറഞ്ഞതാവാൻഞാൻ ആഗ്രഹിച്ചില്ല.

അതിനാൽ സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്യാൻ ഞാൻ തീരുമാനിച്ചു', നടി പറഞ്ഞു.

എതിർപ്പുകളെല്ലാം മറികടന്ന് നടന്ന വിവാഹജീവിതം ഒൻപതുവർഷം മാത്രമാണ് നീണ്ടുനിന്നത്. വിവാഹമോചനം കഠിനമായിരുന്നുവെന്നും നടി പറഞ്ഞു.

‘എനിക്ക് ഏകദേശം 27 വയസ്സുള്ളപ്പോൾ ആദ്യത്തെ ദുരന്തമുണ്ടായി. എന്റെ മുത്തശ്ശി ക്യാൻസർ ബാധിച്ച് മരിച്ചു. എന്റെ നായ ചത്തു.

ആറുമാസം പ്രായമുള്ളപ്പോൾ മുതൽ എന്നെ വളർത്തിയ ആളും മരണപ്പെട്ടു. എന്റെ അമ്മ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചു. സഹോദരൻ ആത്മഹത്യ ചെയ്തു.

ഇതിനിടയിൽ എന്റെ വിവാഹബന്ധം തകർന്നു.

അപ്പോൾ എനിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു.

ഒടുവിൽ ജീവനാംശമൊന്നും ലഭിക്കാതെ വിവാഹമോചനവും കഴിഞ്ഞു. അന്ന് എനിക്ക് 32 വയസ്സായിരുന്നു, ഞാൻ ആകെ ഭയന്നുപോയിരുന്നു', പൂജാ ബേദി കൂട്ടിച്ചേർത്തു

Next Story
Share it