Kaumudi Plus

നടി ആദിത്യലക്ഷ്മി വിവാ​ഹിതയായി

നടി ആദിത്യലക്ഷ്മി വിവാ​ഹിതയായി
X

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’ സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ആദിത്യലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി കെ ആണ് വരൻ. നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യലക്ഷ്മി. ‍‍വിസ്മയ്ക്ക് വേണ്ടി 'തുടക്ക'ത്തിൽ ഡബ്ബ് ചെയ്തതും ആദിത്യലക്ഷ്മി ആയിരുന്നു. നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തി. ‘തുടക്കം’ സിനിമയിൽ മീനുവിന്റെ (വിസ്മയ) കൂട്ടുകാരി പ്രിയ എന്ന കഥാപാത്രത്തെയാണ് ആദിത്യലക്ഷ്മി അവതരിപ്പിച്ചത്.ആദിത്യലക്ഷ്മിയുടെയും അരങ്ങേറ്റ ചിത്രമാണ് ‘തുടക്കം’. കേരള കലാമണ്ഡലത്തിൽ പഠിച്ച ആദിത്യലക്ഷ്മി നൃത്താധ്യാപികയും സുംബ പരിശീലകയും കൂടിയാണ്. മോഹൻലാലിന്റെയും ഉർവശിയുടെയും മകനായി 'സൂര്യഗായത്രി'യിൽ അഭിനയിച്ച അനു, ‘ചതുരംഗം’, ‘സാഗർ ഏലിയാസ് ജാക്കി’ തുടങ്ങി നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പമെത്തി.

Next Story
Share it