Kaumudi Plus

തമന്നയ്‌ക്കെതിരായ അശ്ലീല പരാമർശം ;വിശദീകരണവുമായി നടന്‍ അന്നു കപൂര്‍

തമന്നയ്‌ക്കെതിരായ അശ്ലീല പരാമർശം ;വിശദീകരണവുമായി നടന്‍ അന്നു കപൂര്‍
X

കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ തമന്നയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ വിശദീകരണവുമായി നടൻ അന്നു കപൂർ. തമന്നയുടെ 'ആജ് കി രാത്ത്' പാട്ടിനെക്കുറിച്ച് സംസാരിക്കവെ നടത്തിയ പരാമർശമാണ് അന്നു കപൂറിനെ വിവാദ നായകനാക്കിയത്. എന്നാൽ താൻ ദുരുദ്ദേശത്തോടെയല്ല അത് പറഞ്ഞതെന്നും വേണമെങ്കിൽ തമന്നയുടെ കാലിൽ വീഴാൻ തയ്യാറാണെന്നുമാണ് അന്നു കപൂർ പറയുന്നത്.

പോയ വർഷം തനിക്ക് അമേരിക്കയിൽ ഒരു ഷോ ഉണ്ടായിരുന്നു. മത്സരാർത്ഥികൾക്കായി നല്ലൊരു പാട്ട് ഇടാൻ പറഞ്ഞു. അങ്ങനെ അവർ ആജ് കി രാത്ത് പാട്ട് ഇട്ടു. ഹിറ്റ് പാട്ടാണെന്ന് അവർ പറഞ്ഞു. അതിനാൽ അവരോട് വിഡിയോ കാണിച്ചു തരാൻ പറഞ്ഞു. വിഡിയോ കണ്ടപ്പോൾ തമന്ന നന്നായി ഡാൻസ് ചെയ്യുന്നതായി തോന്നിയെന്നും അന്നു കപൂർ പറയുന്നു.''ചിലർ എന്നെ അതിന്റെ പേരിൽ അസഭ്യം പറഞ്ഞു.

ചിലർ പറഞ്ഞു ഇംഗ്ലീഷിൽ മിൽക്കി ബ്യൂട്ടി എന്ന് പറയാറുണ്ടെന്ന്. അത് കുഴപ്പമില്ല. പക്ഷെ ഹിന്ദിയിൽ പറഞ്ഞാൽ പ്രശ്‌നമാകും. സ്വന്തം ഭാഷയിലാണ് പ്രശ്‌നം. ഇംഗ്ലീഷിൽ പറഞ്ഞാൽ ആർക്കും പ്രശ്‌നമില്ല. അവൾക്ക് എത്ര വയസുണ്ടാകും? 28-30? എന്റെ മക്കൾക്ക് ആ പ്രായമാണ്.'' അന്നു കപൂർ പറയുന്നു.''അവർ എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ അങ്ങനെ പറഞ്ഞെന്ന് സമ്മതിക്കും. ഞാൻ പറഞ്ഞതാണ്, നിങ്ങൾക്ക് വിഷമമുണ്ടായെങ്കിൽ കാലിൽ വീഴാം. ഒരു 71 കാരൻ കാലിൽ വീണാൽ അവരെന്താകും പറയുക? ഞാൻ ദുരുദ്ദേശത്തോടെയല്ല അതൊന്നും പറഞ്ഞത്'' എന്നും അദ്ദേഹം പറയുന്നു. പാൽ പോലെയുള്ള ശരീരമെന്നായിരുന്നു തമന്നയെക്കുറിച്ച് നടൻ പറഞ്ഞത്.

Next Story
Share it