'ഏഴ് വയസുള്ളൊരു പെൺകുട്ടി, വെറുതെ ഒരു രസത്തിന് അവധിക്കാലം ആഘോഷിക്കാൻ വേനൽക്കാലത്ത് ബദ്‌ലഹേമിലേക്ക് പോയി.വൈകാരിക കുറിപ്പുമായി കൃഷ്ണ സംഗീത്

1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബദ്‌ലഹേം മലയാള സിനിമയുടെ എക്കാലത്തെയും എവർഗ്രീൻ ക്ളാസിക്കാണ്.
27 വർഷങ്ങൾക്ക് ശേഷം സമ്മർ ഇൻ ബദ്‌ലഹേം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുകയാണ്.
ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ബത്ലഹേമുമെല്ലാം സിനിമാപ്രേമികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്.
സമ്മർ ഇൻ ബദ്‌ലഹേമിന്റെ റീ-റിലീസിനോട് അനുബന്ധിച്ച് അന്നത്തെ ഓർമകൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കൃഷ്ണ സംഗീത്.
2001 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു കൃഷ്ണ.
സമ്മര്‍ ഇന്‍ ബദ്‌ലഹേമിന്റെ റീ-റിലീസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പമിരിക്കുന്നതിന്റെ ചിത്രം പങ്കിട്ടു കൊണ്ടാണ് കൃഷ്ണയുടെ കുറിപ്പ്.
''ഏഴ് വയസുള്ളൊരു പെണ്‍കുട്ടി, വെറുതെ ഒരു രസത്തിന് അവധിക്കാലം ആഘോഷിക്കാന്‍ വേനല്‍ക്കാലത്ത് ബദ്‌ലഹേമിലേക്ക് പോയി.
മഞ്ജു ചേച്ചിയെ ആദ്യമായി കണ്ടത് മുതല്‍, അതേ വര്‍ഷം തന്നെ കണ്ണെഴുതി പൊട്ടും തൊട്ടില്‍ അവരുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് വരെയുള്ള ആ വര്‍ഷത്തെ ഓര്‍മകള്‍ ഞാന്‍ എന്നും താലോലിക്കും.
മഞ്ജു ചേച്ചി, നിങ്ങള്‍ ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതേ സ്‌നേഹം, അതേ അടുപ്പം. നിങ്ങളായിരിക്കുന്നതിന് നന്ദി ചേച്ചി.
ഞാന്‍ എന്നും നിങ്ങളുടെ കുഞ്ഞനുജത്തിയായിരിക്കും.
നന്ദി സിബിയങ്കിള്‍, നന്ദി സിയാദ് അങ്കിള്‍. നിങ്ങളെ വീണ്ടും കണ്ടപ്പോള്‍ സമയമിത്രയും കടന്നു പോയതായി തോന്നിയതേയില്ല. എന്നെന്നും കടപ്പെട്ടിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട അംസു സ്്‌റ്റെഫാന്‍, നിവിയ വില്‍സണ്‍ ചേച്ചിമാര്‍, നിങ്ങളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ഇപ്പോള്‍, 27 വര്‍ഷങ്ങള്‍ക്ക് ശേഷം, സിനിമ റീ-റിലീസിന് തയ്യാറെടുക്കുമ്പോള്‍ ആ കൊച്ചുപെണ്ണിന് ഇന്ന് 34 വയസാണ്.
ആ നിമിഷങ്ങളുട മെൂല്യവും അന്ന് കൂടെയുണ്ടായിരുന്നു ഇതിഹാസങ്ങളേയും ആ കുടുംബത്തിന്റെ ഊഷ്മളതയും മാന്ത്രികതയുമൊക്കെ ഇന്ന് അവര്‍ ശരിക്കും മനസിലാക്കുന്നുണ്ട്.''
എന്നാണ് കൃഷ്ണ സംഗീത പറയുന്നത്. ഡിസംബര്‍ 12 നാണ് സമ്മര്‍ ഇന്‍ ബദലഹേമിന്റെ റീ-റിലീസ്.

