'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം;പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മല്ലിക സുകുമാരൻ

മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് പൊതുവേദികളിലടക്കം വാചാലയാകാറുണ്ട് മല്ലിക സുകുമാരൻ പലപ്പോഴും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മല്ലിക സുകുമാരൻ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ളൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മല്ലിക സുകുമാരനും പൃഥ്വിരാജും കണ്ടുമുട്ടിയത്. ഖലീഫയിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു.
തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്. "നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്... അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു.തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം... അങ്ങനെ രണ്ടു ദിവസം "ആമിർ അലി" യുടെ കൂടെ... ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി". - മല്ലിക സുകുമാരൻ കുറിച്ചു.

