Kaumudi Plus

3 വർഷം പ്രണയവും ലിവിങ് ടുഗതറും; ആര്യയെ ചൂഷണം ചെയ്ത് നിഷ്കരുണം ഉപേക്ഷിച്ചു ;ആലപ്പി അഷ്‌റഫ്

3 വർഷം പ്രണയവും ലിവിങ് ടുഗതറും; ആര്യയെ ചൂഷണം ചെയ്ത് നിഷ്കരുണം ഉപേക്ഷിച്ചു ;ആലപ്പി അഷ്‌റഫ്
X

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ ബഡായ് .ബിസിനസ്സ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ആര്യ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ ഇടം കണ്ടെത്തി. ബിഗ് ബോസിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആര്യയുടെ ആര്യയുടെ മുൻ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് . ബി​ഗ് ബോസിൽ നിന്നും ആര്യക്ക് പണം കിട്ടിയതൊഴിച്ചാൽ ബി​ഗ് ബോസ് എന്ന ഷോ ആര്യക്ക് നഷ്ടക്കച്ചവടമായിരുന്നു. ഇമേജിനൊപ്പം തന്റെ പ്രേമഭാജനത്തെയും നഷ്ടമായി. ഇത് ആര്യയെ ഡിപ്രഷനിലേക്ക് തള്ളി വിട്ടു. ഇതിൽ നിന്നെല്ലാം മോചിതയാകാൻ ഒരു വർഷക്കാലം വേണ്ടി വന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു .ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയാണെന്ന് ആ പാവം അറിഞ്ഞില്ല. സിനിമയിലെ വില്ലൻമാരെ പോലും കവച്ച് വെച്ച അഭിനയം കാഴ്ച വെച്ചയാളാണ് ഇതെന്ന് പറയാതെ വയ്യ. രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാളാണ് ഇയാൾ.

മൂന്ന് വർഷം പ്രണയവും ലിവിം​ഗ് ടു​ഗെ​ഗറുമായി ആര്യയെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരുണം ഉപേക്ഷിച്ചു. ബി​ഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയനെയാണ്.പിന്നീ‌ടാണ് തന്നെ ഞെട്ടിച്ച, മനസിനെ അപ്പാടെ തകർത്ത് കളഞ്ഞ ആ സത്യം ആര്യ അറിയുന്നത്. അയാൾ താൻ പരിചയപ്പെടുത്തിയ തന്റെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു. ആര്യ തന്നെ ചതിച്ച കാമുകനെ പറ്റി പറയുമ്പോൾ ഇന്നും വിങ്ങിപ്പൊട്ടാറുണ്ട്. ആര്യ അനുഭവിച്ച ട്രോമയിലൂടെ കടന്ന് പോയത് ദുർബലയായ പെൺകുട്ടിയായിരുന്നെങ്കിൽ അതിന്റെ പര്യവസാനം വലിയ ​ദുരന്തമായേനെ. ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Next Story
Share it