Kaumudi Plus

വിവാഹം ഡൽഹിയിലെ ലഡു പോലെ ;കൊച്ചുമകൾക്ക് ഉപദേശവുമായി ജയാ ബച്ചൻ

വിവാഹം ഡൽഹിയിലെ ലഡു പോലെ ;കൊച്ചുമകൾക്ക് ഉപദേശവുമായി ജയാ ബച്ചൻ
X

വി ദ് വിമൻ വിമൻ പരിപാടിയിൽ പങ്കെടുക്കേ ജയാബച്ചൻ വിവാഹത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം .

വിവാഹം തന്നെ കലഹരണപ്പെട്ടെന്ന ആശയത്തോട് വളരെ യോജിച്ചുകൊണ്ടാണ് ജയ സംസാരിച്ചത് .

ബോളിവുഡിലെ താരജോഡികളുടെയെല്ലാം പ്രണയവും വിവാഹവുമെല്ലാം വളരെയധികം സൂപ്പർഹിറ്റായി തന്നെ നിലനിൽക്കുന്നതിനിടെ ആണ് ജയ ബച്ചൻ ഇത്തരത്തിലുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത് .

തന്റെ കൊച്ചുമകളായ നവ്യ നന്ദയ്ക്ക് ഇപ്പോൾ 28 വയസ്സ് തികയുകയാണെന്നും എന്നാൽ നവ്യ വിവാഹം കഴിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നുമാണ് ജയ പറയുന്നത് .

മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം വിളിച്ചു പറയുന്ന പതിവ് ജയ ബച്ചന് ഉണ്ട് .

"വിവാഹം ഡൽഹിയിലെ ലഡു പോലെയാണെന്നും അത് കഴിച്ചാലും കഴിച്ചില്ലേലും പ്രശ്നമാണെന്നും നാടൻ ശൈലിയിൽ ജയ ബച്ചൻ വ്യക്തമാക്കി .

Next Story
Share it