Kaumudi Plus

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

സാമൂതിരി രാജ പി കെ കേരളവര്‍മ  അന്തരിച്ചു
X

കോഴിക്കോട്: ഫാര്‍മക്കോളജി വിദഗ്ധൻ സാമൂതിരി രാജ പി കെ കേരളവര്‍മ (89) അന്തരിച്ചു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വര്‍മയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വര്‍മ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്.ഇന്റര്‍മീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവര്‍മ പഠിച്ചത്. അഹമ്മദാബാദ് എല്‍എം കോളജ് ഓഫ് ഫാര്‍മസിയില്‍നിന്നു ബിരുദം നേടി. മുംബൈയില്‍ ജര്‍മന്‍ റെമഡീസ് മരുന്നു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് നാട്ടിലെത്തി മെഡിക്കല്‍ കോളജില്‍ നോണ്‍ മെഡിക്കല്‍ ട്യൂട്ടര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീട് സ്വന്തമായി മരുന്നു നിര്‍മാണ കമ്പനിയായ നാര്‍ണ്യാത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി.

Next Story
Share it