Kaumudi Plus

കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റിയതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാവുക;വിമർശനവുമായി ശശിതരൂർ

കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റിയതുകൊണ്ട് എന്ത്  വ്യത്യാസമാണ് ഉണ്ടാവുക;വിമർശനവുമായി ശശിതരൂർ
X

തിരുവനന്തപുരം: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റിയതുകൊണ്ട് എന്തു വ്യത്യാസമാണ് ഉണ്ടാവുകയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിന് എയിംസോ, വികസന പദ്ധതികളോ പുതിയ സ്ഥാപനങ്ങളോ കേന്ദ്രം നൽകിയിട്ടില്ല. പകരം സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'മലയാളത്തിൽ 'കേരളം' എന്ന വാക്ക് ഇതിനകം തന്നെ ഉണ്ട്. ഇപ്പോൾ, ഇംഗ്ലീഷിലേക്ക് ഒരു മലയാളം വാക്ക് വരുന്നു. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. സർക്കാർ നമുക്ക് ഒരു എയിംസ് തന്നിട്ടില്ല, പുതിയ സ്ഥാപനങ്ങളൊന്നും തന്നിട്ടില്ല. കേന്ദ്ര ബജറ്റിൽ അവർ ഒരു പദ്ധതിയും നൽകിയിട്ടില്ല. എന്നാൽ പേര് മാറ്റത്തിന്റെ കാര്യം വരുമ്പോൾ, അവർ അതിന് അംഗീകാരം നൽകാൻ തയ്യാറാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ സംഭവിക്കുന്നത് ഇതുമാത്രമാണ്' -അദ്ദേഹം വ്യക്തമാക്കി

Next Story
Share it