Kaumudi Plus

പശ്ചിമേഷ്യൻ സംഘർഷം ; യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം

പശ്ചിമേഷ്യൻ സംഘർഷം ; യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം
X

ദുബൈ: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണം എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വിമാനത്താവളത്തിന് സമീപത്ത് തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.അതിനിടെ, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ജിസിസി രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നു.

ഇറാൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നടത്തിയ ഫോൺ സംഭാഷണത്തിലാണ് കൂട്ടായ്മ സംബന്ധിച്ച ചർച്ച ഉയർന്നത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, സുരക്ഷ, പ്രത്യാഘാതങ്ങൾ എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ.ജിസിസി രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങൾ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നു എന്ന് ഇരു നേതാക്കളും വ്യക്തമാക്കിയതായി സൗദി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചർച്ചയിൽ ധാരണയായി.

Next Story
Share it