കനത്ത മഴയ്ക്കിടെ ബംഗളുരുവിൽ മതില്‍ ഇടിഞ്ഞ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രണ്ടുപേരുടെ നില ഗുരുതരം

ബംഗലൂരു: ബംഗലൂരുവിൽ കനത്ത മഴയിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണ് മരിച്ച രണ്ട് കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കേരളത്തിൽ നിന്നു പോയ വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും.അപകടത്തിൽ മലയാളികൾ അടക്കം ഏഴു പേരാണ് മരിച്ചത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ.
ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ തന്നെ കൊച്ചിയിലെത്തിച്ച് സ്വദേശമായ രാമമംഗലത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഏഴു മലയാളികളിൽ മൂന്നുപേർ മലയാളികളാണ്. രാമമംഗലം സ്വദേശിയഖായ പ്രീത, സിജി, മായ എന്നിവരാണ് ചികിത്സയിലുള്ളത്.ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് അപകടം ഉണ്ടായത്. .വിനോദയാത്രയ്‌ക്കെത്തിയ കുടുംബശ്രീ സംഘത്തിലെ അഞ്ചുപേർ പർച്ചേയ്സിനാണ് ശിവാജി നഗറിൽ എത്തിയത്. ആശുപത്രി മതിലിന് താഴെ ഒരു ടാർപോളിൻ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി

