Kaumudi Plus

തമിഴ്നാട് നിയമസഭയിൽ വിശ്വാസം നേടി വിജയ് ;ടിവികെ സർക്കാരിന് ഭൂരിപക്ഷം

തമിഴ്നാട് നിയമസഭയിൽ വിശ്വാസം നേടി വിജയ് ;ടിവികെ സർക്കാരിന് ഭൂരിപക്ഷം
X

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. സഭയിലെ 144 എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്.ടിവികെ - 105, കോൺഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ - 2, എഎംഎംകെ - 1, എഐഎഡിഎംകെ വിമതർ - 25 എന്നിങ്ങനെയാണ് ടിവികെ സർക്കാരിന് ലഭിച്ച വോട്ട്. അതേസമയം, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Next Story
Share it