Kaumudi Plus

തമിഴ്‌നാട്ടിൽ ഇനി' വിജയ് 'കാലം; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്‌പീക്കർ

തമിഴ്‌നാട്ടിൽ ഇനി വിജയ് കാലം; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്‌പീക്കർ
X

ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടക്കും . രാവിലെ 9.30 ന് ആരംഭിക്കുന്ന സഭാ നടപടികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാകും നടക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു.സഭയിലെ മുതിർന്ന അംഗമായ എം വി കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്ക്കൊപ്പം പത്ത് പേർ കൂടി അധികാരം ഏറ്റെടുത്തിരുന്നു.മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന രണ്ട് സുപ്രധാന ഫയലുകളിലാണ് ആദ്യം ഒപ്പുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story
Share it